തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ചർച്ചയിൽ മീഡിയ വൺ ചാനലിൽ കെസി വേണുഗോപാലിന്റെ യോഗ്യത ചോദ്യം ചെയ്തതിനെതിരെ എഴുത്തുകാരി സുധ മേനോൻ ശക്തമായ പ്രതികരിച്ചു. അരനൂറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തെ റദ്ദാക്കുന്ന മാധ്യമ നിലപാട് വസ്തുതാ വിരുദ്ധമാണെന്ന് അവർ ഫേസ്ബുക്കിൽ കുറിപ്പെഴുതി. കോൺഗ്രസ് ഏറ്റവും വലിയ തകർച്ച നേരിട്ട കാലഘട്ടത്തിൽ പാർട്ടിയെ ദേശീയ തലത്തിൽ നയിക്കാനുള്ള ഭാരം ഏറ്റെടുത്ത നേതാവാണ് വേണുഗോപാലെന്ന് സുധ മേനോൻ ഓർമ്മിപ്പിച്ചു.

പയ്യന്നൂരിലെ കെഎസ് യു പ്രവർത്തകനായി തുടങ്ങി, സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഉയർന്ന കെസിയുടെ രാഷ്ട്രീയ യാത്ര സമരപരമായിരുന്നു. നന്ദാവനം പോലീസ് ലാത്തിച്ചാർജ്ജ്, കാലിക്കറ്റ് സർവ്വകലാശാലയിലെ മാർക്ക് ദാനത്തിനെതിരെയുള്ള സമരം തുടങ്ങി നിരവധി പ്രക്ഷോഭങ്ങളുടെ മുന്നണിയിൽ അദ്ദേഹം നിന്നു. ആലപ്പുഴയിലെ ഇടതുകോട്ട തകർത്ത് മൂന്ന് തവണ നിയമസഭാംഗമായതും 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ അംഗമായതും അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.

2019-ൽ യുഡിഎഫ് തരംഗമുണ്ടായിട്ടും ആലപ്പുഴ തോറ്റപ്പോൾ 2024-ൽ അത് തിരിച്ചുപിടിക്കാൻ വേണുഗോപാലിന്റെ നേതൃത്വം ആവശ്യമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് ഭാരത് ജോഡോ യാത്ര, ഭാരത് ജോഡോ ന്യായ് യാത്ര എന്നിവയുടെ പിന്നിലെ പ്രധാന ആസൂത്രകനാണ് അദ്ദേഹം. 26 പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് ഇന്ത്യാ മുന്നണി രൂപീകരിക്കുന്നതിൽ കാണിച്ച നയതന്ത്ര മികവ് അത്ഭുതകരമാണ്.

Photo and News Source: Kvartha