കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പര്‍ഗാനാസ് ജില്ലയിൽ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് മണിക്കൂറുകൾ മുമ്പ്, ജഗദ്ദല്‍ പോലീസ് സ്റ്റേഷൻ മുന്നില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ബിജെപി സ്ഥാപിച്ച പതാകകളും പോസ്റ്ററുകളും തൃണമൂല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന ആരോപണമാണ് കാരണം. വാക്കുതര്‍ക്കം കല്ലേറിലും കയ്യാങ്കളിയിലും കലാശിച്ചു.
ഭാട്പാറ നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ പവന്‍ സിംഗിന്റെ വസതിക്ക് നേരെ ബോംബേറുണ്ടായി. അജ്ഞാതര്‍ തൊടുത്തുവിട്ട നാടന്‍ ബോംബുകള്‍ പൊട്ടിത്തെറിച്ച് വീടിന് കേടുപാടുകള്‍ വരുത്തി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രധാനമന്ത്രിയുടെ റാലി ഇന്ന് നടക്കാനിരിക്കെ, ജഗദ്ദല്‍, ഭാട്പാറ പ്രദേശങ്ങളില്‍ കനത്ത സുരക്ഷാ ജാഗ്രത പുലര്‍ത്തി. അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. ബോംബേറിലും സംഘര്‍ഷത്തിലും പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ 92.35% പോളിംഗിന് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായി.
Photo and News Source: Sathyam Online







