ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിങ്കി ഭൂയാൻ ശർമ്മയ്ക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് പവൻ ഖേഡയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ തള്ളപ്പെട്ടു.
ഗുവാഹത്തി ഹൈക്കോടതിയാണ് ആദ്യം ഈ അപേക്ഷ തള്ളിയത്. സർക്കാർ ഭൂമി കൈക്കലാക്കാൻ വ്യാജരേഖകൾ ചമച്ചുവെന്നും കാർഷിക ആവശ്യങ്ങൾക്കായി നീക്കിവെച്ച ഭൂമി വ്യവസായ ആവശ്യങ്ങൾക്കായി മാറ്റിയെടുത്തുവെന്നുമാണ് പവൻ ഖേഡയുടെ ആരോപണം. റിങ്കി ഭൂയാൻ ശർമ്മയുടെ പരാതിയെ തുടർന്ന് അസം ക്രൈംബ്രാഞ്ച് ഖേഡയ്ക്കെതിരെ കേസെടുത്തു.
ഡൽഹിയിലെ ഖേഡയുടെ വസതിയിൽ അസം പോലീസ് ദീർഘനേരം പരിശോധന നടത്തി. ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച ഖേഡയ്ക്കും അനുകൂല വിധി ലഭിച്ചില്ല. പോലീസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Photo and News Source: Janmabhumi







