ഭുവനേശ്വറിലെ ഗംഗപാദയിൽ സ്ഥിതി ചെയ്യുന്ന ഒരു പലചരക്ക് കട നടത്തിപ്പുകാരനായ 67 കാരനായ ദീപക് പ്രധാന്, അടുത്തുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിലാണ് അറസ്റ്റിലായത്. ഏപ്രിൽ 24-ന്, വിദ്യാര്‍ത്ഥിനി തൊട്ടടുത്തുള്ള കുട്ടിയോടൊപ്പം സാധനങ്ങൾ വാങ്ങാനായി പുറത്തു പോയ സമയത്തായിരുന്നു സംഭവം. ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ 67 കാരൻ, ഛത്തീസ്ഗഡ് സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെ തുടർന്ന് വിദ്യാര്‍ത്ഥിനി ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ വിദ്യാര്‍ത്ഥിനിയുടെ പരാതി ശരിയാണെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലൂടെയും മറ്റു തെളിവുകളിലൂടെയും ബോധ്യപ്പെട്ടതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രഥമദൃഷ്ട്യാ തെളിവുകളെ അടിസ്ഥാനമാക്കിയാണ് നടപടിയെടുത്തത്.
Photo and News Source: Kerala Online News



