ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യസമരസേനയായ ബിഎൽഎ, ഇപ്പോൾ നാവികാക്രമണത്തിലും സജീവമാണ്. അറബിക്കടലിൽ പാകിസ്ഥാൻ കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് ബോട്ടിനെ ആക്രമിച്ച ബിഎൽഎ, അതിന്റെ പേര് 'ഹക്കൽ സേന' എന്ന് നല്കിയിരിക്കുന്നു. ഒരു സ്പീഡ് ബോട്ടിൽ നിന്ന് പാകിസ്ഥാൻ ബോട്ടിനെ ലക്ഷ്യമാക്കി നിറയൊഴിക്കുകയായിരുന്നു. ഈ ഓപ്പറേഷനിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ബിഎൽഎ പുറത്തുവിട്ട വീഡിയോയിൽ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ടിരുന്നു. പാകിസ്ഥാന് തലവേദനയായി മാറിയ ബിഎൽഎയുടെ നാവികസേനാ ശാഖയാണ് 'ഹക്കൽ സേന'.
Photo and News Source: Janmabhumi







