കൊല്ലം: തമിഴ്‌നാട്ടിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസ് ഡ്രൈവർ മദ്യലഹരിയിൽ അപകടകരമായി ബസ് ഓടിച്ചു. കൊല്ലത്തു നിന്ന് ചെന്നൈയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വെട്രി ട്രാവൽസിന്റെ ബസ് തെന്മലയ്ക്കും ആര്യങ്കാവിനുമിടയിൽ വാഹനങ്ങളുമായി ഇടിക്കുകയും അമിതവേഗതയില്‍ ഓടിക്കയറുകയും ചെയ്തു.
യാത്രക്കാരും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞപ്പോൾ ഡ്രൈവറുടെ മദ്യലഹരി വെളിപ്പെട്ടു. ബസ് റോഡിൽ നിന്ന് തെന്നിമാറി വലിയ അപകടത്തിന്റെ വക്കിലായിരുന്നെന്ന് യാത്രക്കാരും പേടിച്ചിരുന്നു. തെന്മല പോലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും എതിരെ കേസ് രജിസ്റ്റർ ചെയ്തു.
Photo and News Source: Siraj Live



