തിരുവനന്തപുരത്ത് 14 വയസ്സുള്ള ഹന്ന ഫാത്തിമയ്ക്ക് പാമ്പ് കടിയേറ്റു. വീടിന് സമീപത്തുവെച്ചാണ് സംഭവം. ഉടൻ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം കൈനോട് സ്വദേശി പെൺകുട്ടിക്കും പാമ്പ് കടിയേറ്റു. കുടുംബം താമസിക്കുന്ന ഫ്ലാറ്റിന്റെ പരിസരത്താണ് സംഭവിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര് പാമ്പുകടിയേറ്റു മരിച്ചു. കണ്ണൂരിലും ഇടുക്കിയിലുമാണ് മരണങ്ങൾ. ഇടുക്കി കാഞ്ഞാറിൽ 75 വയസ്സുള്ള വിശാലാക്ഷിയും കണ്ണൂരിൽ മുതുകടയിൽ മരിച്ച നഫീസയും പാമ്പുകടിയേറ്റു മരിച്ചു.
Photo and News Source: Samakalika Malayalam






