ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ സ്ഥിരത നിലനിർത്തിയിരിക്കുന്ന ഏക നാമമാണ് സച്ചിൻ ടെൻഡുൽക്കർ. 53-ാം പിറന്നാൾ ആഘോഷിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു ആകർഷണമാണ് ആഡംബര വാഹനശേഖരം. വേഗം, സൗകര്യം, ആഡംബരം എന്നിവ ഒത്തുചേരുന്ന നിരവധി ലോകോത്തര കാറുകളാണ് അദ്ദേഹത്തിന്റെ ഗാരേജിൽ.

ലംബോർഗിനി ഉറൂസ് എസ് 4.0 ലീറ്റർ വി8 ബൈ-ടർബോ എൻജിനോടുകൂടിയ എസ്.യു.വി 657 എച്ച്പി കരുത്തും 850 എൻഎം ടോർക്കും നൽകുന്നു. വെറും 3.5 സെക്കൻഡിൽ 0-100 കി.മീ/മ വേഗം കൈവരിക്കുന്നു. റേഞ്ച് റോവർ എസ്.വി 3.0 ലീറ്റർ ടർബോ ഹൈബ്രിഡ് എൻജിനോടെ ഓഫ്-റോഡ് കരുത്തും സുഖസൗകര്യങ്ങളും ഒരുപോലെ നൽകുന്നു.

പോഷെ 911 ടർബോ 572 എച്ച്പി ശക്തിയോടെ 2.2 സെക്കൻഡിൽ 0-96 കി.മീ/മ വേഗം കൈവരിക്കുന്നു. ഇന്ത്യയിൽ 3.13 കോടി രൂപ മുതൽ വിലയുള്ള ഈ കാർ സച്ചിന്റെ സ്പോർട്സ് കാർ പ്രിയം വെളിപ്പെടുത്തുന്നു. ബിഎംഡബ്ല്യു 7 സീരീസ് 740എൽഐ ദൈനംദിന യാത്രയ്ക്കായി ഉപയോഗിക്കുന്നതാണ്. 1.83 കോടി രൂപ മുതൽ എക്സ്-ഷോറൂം വിലയുള്ള ഇത് വിശാലതയും ആഡംബരവും ഒരുപോലെ നൽകുന്നു.

Photo and News Source: Media Mangalam