ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) നിസ്വാർത്ഥ സേവനത്തിന് കേരള പോലീസിന്റെ അംഗീകാരം ലഭിച്ചു. കോട്ടയം ഗാന്ധിനഗർ പോലീസ്, കോഴിക്കോട് സ്വദേശിയായ വിഷ്ണു തീർഥിനെ കണ്ടെത്തുന്നതിൽ ഡിഎംഎയുടെ പ്രവർത്തനങ്ങൾക്ക് ശബ്ദസന്ദേശത്തിലൂടെ നന്ദി പ്രഖ്യാപിച്ചു.
കോട്ടയം ആർപ്പൂക്കര പാറപ്പുറത്ത് നിന്നും ഏപ്രിൽ 22-ന് കാണാതായ വിഷ്ണു, ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനടുത്ത് അജ്‌മീരി ഗേറ്റിൽ എത്തിയെന്ന വിവരം പോലീസ് ഉദ്യോഗസ്ഥൻ രഞ്ജിത്ത് ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ബന്ധപ്പെടുത്തി. നെറ്റിലെ ഫോൺ നമ്പറിലൂടെയാണ് പോലീസ് സഹായം അഭ്യർത്ഥിച്ചത്.
ഡിഎംഎ ആർ കെ പുരം സെക്രട്ടറി രത്‌നാകരൻ നമ്പ്യാരുടെ നേതൃത്വത്തിൽ സി എം ഷിജുവും അഭിഷേക് അജയ്യും ചേർന്ന് കുട്ടിയെ കണ്ടെത്തി. അച്ഛൻ അഖിലേഷ് കുമാർ ഡൽഹിയിൽ എത്തി, മകനെ കൂട്ടിക്കൊണ്ടുപോയി. നാട്ടിലേക്ക് യാത്രയായി. കോഴിക്കോട് തലക്കളത്തൂർ അന്നാശേരി പോസ്റ്റിൽ വരുന്ന ആനന്ദതീർത്ഥം വീട്ടിൽ നിന്നായിരുന്നു വിഷ്ണു യാത്രയായത്.
Photo and News Source: Sathyam Online



