തിരുവനന്തപുരത്തും ആലപ്പുഴയിലും പാമ്പുകടിയേറ്റ മൂന്ന് പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തിരുവനന്തപുരം മൂങ്ങോട് സ്വദേശിനി ഹന്നയ്ക്ക് (15) വീടിനടുത്ത് പാമ്പുകടിയേറ്റു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ചേർത്തല തണ്ണീർമുക്കം സ്വദേശി സുദേവ്, ആലപ്പുഴ സ്വദേശി വിജേഷ് എന്നിവർക്കും പാമ്പുകടിയേറ്റു. രണ്ടുപേരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പോത്തൻകോട് വിദ്യാർത്ഥിനി ദുർഗയ്ക്കും പാമ്പുകടിയേറ്റു. അമ്മൂമ്മയുടെ വീട്ടിൽ നിന്ന് തിരിച്ചുവരുമ്പോൾ ഇടവഴിയിൽ പാമ്പ് കടിച്ചു. ചെറുവിരലിലായിരുന്നു കടി. ഉടൻ തന്നെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Photo and News Source: Kairali News