പത്തനംതിട്ട: അവധിക്കാലത്ത് കെഎസ്ആര്‍ടിസി പത്തനംതിട്ട യൂണിറ്റിന്റെ ബജറ്റ് ടൂറിസം സെല്ലിന് റെക്കോർഡ് നേട്ടം. ഇന്നലെ മാത്രം 2,00,200 രൂപ കളക്ഷൻ നേടിയ യൂണിറ്റ്, സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം സ്വരൂപിക്കുന്ന സെല്ലായി മാറി.
നാല് ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം. 11-ന് പുറപ്പെട്ട് 13-ന് തിരിച്ചെത്തിയ രാമേശ്വരം ട്രിപ്പ്, 12-നും 13-നുമായി നടന്ന രണ്ട് ഗുരുവായൂർ ട്രിപ്പുകൾ, 13-ന് നടന്ന ഗവി ട്രിപ്പ് എന്നിവയിലൂടെ 133 പേർ പങ്കെടുത്തു. ഒരു വർഷം ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തിയ സെല്ലെന്ന നിലയിൽ പത്തനംതിട്ട ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.
സംസ്ഥാനത്തിനകത്തും പുറത്തുമായി 697 ട്രിപ്പുകൾ നടത്തിയ പത്തനംതിട്ട, തിരുവനന്തപുരം സിറ്റി (494) രണ്ടാം സ്ഥാനവും കോട്ടയം (477) മൂന്നാം സ്ഥാനവും നേടി. ഗോവയിലേക്കുള്ള ആദ്യ ട്രിപ്പും അടുത്തിടെ ക്രമീകരിച്ചു. വേളാങ്കണ്ണി, പളനി, ഊട്ടി തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കും അടുത്ത മാസം ട്രിപ്പുകൾ പുറപ്പെടും. ബുക്കിങ്ങിനായി 9495752710, 9995332599.
Photo and News Source: Sathyam Online


