കൊച്ചി : ‘നന്ദഗോവിന്ദം ഭജന്‍സ്’ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ ചൊല്ലി സംഘപരിവാറിൽ തമ്മിലടി രൂക്ഷമാകുന്നുവെന്ന വ്യാജവാർത്ത മാധ്യമം പത്രം പ്രസിദ്ധീകരിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി ഈ വാർത്തയെ ശക്തമായി നിരാകരിച്ചു. വ്യാജവാർത്തയ്ക്ക് പിന്നിൽ മാധ്യമം എന്ന പേരിൽ പ്രവർത്തിക്കുന്നവരാണെന്നും അവർ ആരോപിച്ചു. ‘മാധ്യമം എന്ന പേരിട്ട് വായുവിൽ നിന്നെടുത്ത് എഴുതി പടച്ച് വിറ്റ് കുത്തിത്തിരിപ്പുണ്ടാക്കി കാശുണ്ടാക്കുന്നതിലും ഭിക്ഷയെടുത്ത് തിന്നുന്നതാ.
അതിന് ഇതിലും അന്തസ്സുണ്ടെ,’ എന്നാണ് അഥീന ഭാരതി പറഞ്ഞത്. സൈബർ ആക്രമണങ്ങളും സംഘപരിവാർ നടത്തുന്നുവെന്ന മട്ടിലാണ് മാധ്യമം വാർത്ത നൽകിയത്.
Photo and News Source: Janmabhumi



