റിയാദിൽ വച്ച് വ്യാജ ഹജ്ജ് പാക്കേജുകൾ വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ സൗദി പൗരനും, ഈജിപ്ത്, ലെബനൻ രാജ്യങ്ങളിൽ നിന്നുള്ള നാല് വിദേശികളുമാണ്.

സോഷ്യൽ മീഡിയയിലൂടെ വ്യാജ ഹജ്ജ് ക്യാമ്പയിൻ നടത്തിയ ഇവർ, രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ വലിയ തുകകളും കമ്പ്യൂട്ടറുകളും കണ്ടെടുത്തു. കൂടാതെ, വ്യാജ സീലുകളും രേഖകളും പിടിച്ചെടുത്തു.

പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അനധികൃത ഹജ്ജ് സേവനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും, ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം അപേക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

Photo and News Source: Media Mangalam