കൊച്ചിയിൽ നടന്ന മൊബൈൽ മോഷണക്കേസിലെ പ്രതികളായ സൂരജും റസലും പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. കടവന്ത്ര പോലീസ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. സൂരജും റസലും പറവൂരിൽ വെച്ച് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. തുടർന്നുള്ള തിരച്ചിലിൽ സൂരജിനെ ഒരു കനാലിൽ നിന്നും പിടികൂടി. റസലിനായി പോലീസ് തിരച്ചിൽ തുടരുന്നു. ശനിയാഴ്ചയാണ് പ്രതികളെ പോലീസ് പിടിച്ചത്. ഞായറാഴ്ച കോടതി അവധിയായതിനാൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം.
പോലീസ് റസലിനെ കണ്ടെത്തുന്നതിനായി ഊർജ്ജിതമായ തിരച്ചിൽ നടത്തുന്നു.
Photo and News Source: Mathrubhumi



