മുക്കം കുറ്റിപ്പാലയിലുണ്ടായ കാറപകടത്തിൽ രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. മദ്യലഹരിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതാണ് അപകടകാരണം. പോസ്റ്റ് മുറിഞ്ഞ് കാറിന്റെ മുകളിലേക്ക് വീണു. അപകടത്തിൽ ആർക്കും പരിക്കൊന്നുമുണ്ടായില്ലെങ്കിലും കാറിന്റെ മുകൾഭാഗം പൂർണമായും തകർന്നു.
അപകടസമയത്ത് മാറ്റുവാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്ന് പ്രദേശവാസികൾ പറയുന്നു. വൈകുന്നേരം 6 മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വൈദ്യുതി തടസപ്പെടുകയും മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിലെ ഗതാഗതം തടസപ്പെടുകയും ചെയ്തു. കാറിൽ വന്നവർ മദ്യലഹരിയിലാണെന്നാണ് നാട്ടുകാർ പറയുന്നത്.
Photo and News Source: Kairali News



