മൊറോക്കോയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ സാജയും ദുഹയും റിയാദിലെത്തി. രാജാവ് സല്മാന്റെയും രാജകുമാരൻ മുഹമ്മദ് ബിൻ സല്മാന്റെയും പ്രത്യേക നിർദ്ദേശപ്രകാരം പ്രത്യേക വിമാനത്തിലാണ് ഇവർ റിയാദിലെത്തിയത്. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്ത ഇവരെ റിയാദിലെ കിംഗ് അബ്ദുല് അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേര്‍പിരിയല്‍ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനായി വിദഗ്ദ്ധരുടെ ഒരു സംഘം ഇവരുടെ ആരോഗ്യനില പരിശോധിച്ചു. ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള ഈ ടീം, ശസ്ത്രക്രിയയുടെ സാധ്യതകളും തുടർ ചികിത്സയെക്കുറിച്ചും വിശദമായി പഠിച്ചു. ശസ്ത്രക്രിയ വിജയകരമാകുന്നതോടെ ഇവർക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Photo and News Source: Siraj Live