പൊറോട്ടയും ചോറും കഴിക്കുമ്പോൾ കൂടെ കഴിക്കാൻ ഏറ്റവും നല്ലത് ബീഫ് സ്റ്റ്യൂയാണ്. പോത്തിന്റെ കഷണങ്ങൾ വൃത്തിയാക്കി, മുളക്പൊടി, മല്ലിപൊടി, മഞ്ഞപൊടി, കുരുമുളക്, ഉപ്പ്, മസാല, ഇഞ്ചി, വെളുത്തുള്ളി, വിനാഗിരി, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി കുക്കറിൽ വേവിക്കാം.
ബീഫ് വേവുമ്പോൾ ഗ്രേവി തയ്യാറാക്കാൻ മറ്റൊരു പാനിൽ എണ്ണ ചൂടാക്കി, കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു, പെരുംജീരകം എന്നിവ വഴറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയുള്ളി, സവാള, മഞ്ഞപൊടി എന്നിവ ചേർത്ത് വഴറ്റുക.
ശേഷം വേവിച്ച ബീഫ്, പച്ചക്കായ, ചതച്ച കുരുമുളക്, ചുവന്നമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. വെള്ളം വറ്റുന്നതുവരെ അടച്ചുവച്ച് വേവിക്കുക. ഇങ്ങനെ തയ്യാറാക്കിയ ബീഫ് സ്റ്റ്യൂ പോത്തും കായയും ചേർന്ന രുചികരമായ മസാലയോടെ ലഭിക്കും.
Photo and News Source: Kerala Online News



