പശ്ചിമബംഗാളിൽ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കുമെന്ന സാഹചര്യത്തിലാണ് വ്യാപക അക്രമങ്ങൾ രൂക്ഷമാകുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളാണ് പ്രധാനം. ഹൗറ, ഭവാനിപ്പൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളിൽ നടന്ന സംഘര്‍ഷത്തിൽ ഇരു പക്ഷത്തും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോ നടക്കുന്നതിനിടെയായിരുന്നു സംഘട്ടനം. ഭവാനിപ്പൂരിലെ സംഘര്‍ഷത്തെ തുടർന്ന് മമത ബാനര്‍ജി റോഡ് ഷോ പകുതി അവസാനിപ്പിച്ചു. മമതയുടെ പ്രചാരണ വേദിയിൽ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയതും ശ്രദ്ധേയമായി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലും സംഘര്‍ഷം രൂക്ഷമാകുന്നുണ്ട്. അസന്‍സോളിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ദേബ് ദീബ് ചാറ്റര്‍ജിയെ തൃണമൂല്‍ പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭയപ്പെടുത്തലും ആക്രമണവും വഴി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

Photo and News Source: Janmabhumi