തൃശ്ശൂർ പൂരത്തിന്റെ ആചാരപരമായ കുടമാറ്റം ഇന്ന് നടന്നു. മുണ്ടത്തിക്കോട് ദുരന്തത്തെ തുടർന്ന് വെടിക്കെട്ടുകൾ വെട്ടിക്കുറച്ചെങ്കിലും പൂരപ്രേമികളുടെ ആവേശം കുറയേ ഇല്ല. ഒന്നരമണിക്കൂർ നീണ്ടുനിന്ന കുടമാറ്റം 15 മിനിറ്റായി ചുരുക്കി. തേക്കിൻകാട് മൈതാനത്ത് പാറമേക്കാവും തിരുവമ്പാടി വിഭാഗങ്ങളും തമ്മിൽ മത്സരിച്ചു. വർണ്ണാഭമായ പാരമ്പര്യ കുടകൾ ഒന്നിനുപിറകെ ഉയർത്തിയപ്പോൾ ജനക്കൂട്ടം ആവേശത്തിലായി. സമയം കുറഞ്ഞതിനാൽ പെട്ടെന്നുള്ള മാറ്റങ്ങളിലായിരുന്നു മത്സരം. ഇരുവിഭാഗങ്ങളും തങ്ങളുടെ കുടകൾ വേഗം മാറ്റി മത്സരിച്ചു. തെക്കോട്ടിറക്കത്തിനുശേഷം കുടമാറ്റത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ഇനി രാത്രിയിലെ പൂരത്തിനായുള്ള കാത്തിരിപ്പിലാണ് തൃശൂരുകാർ. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും പ്രധാന വെടിക്കെട്ട് 27ന് പുലർച്ചെയാണ് നടക്കുകയെന്നാണ് തീരുമാനം.

Photo and News Source: Kairali News