വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനും ആരോഗ്യം നിലനിർത്താനും കഴിയുന്ന ഭക്ഷണങ്ങളാണ് പ്രധാനം. വെള്ളരിയിൽ 95 ശതമാനവും വെള്ളമുണ്ട്. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യും. നാരുകളും അടങ്ങിയതിനാൽ ദഹനത്തിന് സഹായകരമാണ്. കരിക്കിൻ വെള്ളം പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവയാണ്. വെയിലിൽ പോകുമ്പോൾ നഷ്ടപ്പെടുന്ന പോഷകങ്ങളെ തിരികെ നൽകാൻ ഇത് സഹായിക്കുന്നു. കൃത്രിമ പാനീയങ്ങൾക്ക് പകരം കരിക്കിൻ വെള്ളം കുടിക്കാം. പുതിനയില ചേർത്ത വെള്ളമോ ചായയോ ഉന്മേഷം നൽകും.

ഇതിലെ മെന്തോൾ ഘടകങ്ങൾ ശരീരത്തിലെ ചൂട് നിയന്ത്രിക്കും. തണ്ണിമത്തനും വേനൽക്കാലത്തിന്റെ നല്ല സുഹൃത്താണ്. ഉയർന്ന ജലാംശവും ആന്റിഓക്‌സിഡന്റുകളും ചർമ്മ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. വിഷാംശങ്ങൾ പുറന്തള്ളാനും ഇത് മികച്ചതാണ്.

Photo and News Source: Kairali News