പന്തളത്തെ എം. സി. റോഡിൽ ഇന്നും ഉച്ചയ്ക്ക് മൂന്നുമണിക്ക് വലിയ അപകടം നടന്നു. കുരമ്പാല സ്വദേശി, വനംവകുപ്പ് ജീവനക്കാരനായ ശ്രീകുമാർ (44) ഓടിച്ചിരുന്ന കാറിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. തോന്നലൂർ കാണിക്ക വഞ്ചിക്ക് സമീപമാണു് അപകടം നടന്നത്. ആറന്മുളയിൽ നിന്നും പന്തളത്തെ വീട്ടിലേക്കു വരികയായിരുന്ന ശ്രീകുമാർ, പന്തളത്തുനിന്നും കുളനട ഭാഗത്തേക്കു പോയ ലോറിയുമായി കൂട്ടിയിടിച്ചു. അപകടം നടന്ന ഉടൻ ശ്രീകുമാറിനെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ചികിത്സ ഫലവത്തായില്ല.

ശ്രീകുമാറിന്റെ അമ്മ ദേവകിയമ്മ, ഭാര്യ സുമി, മകൻ ആദിദേവ് എന്നിവർ ദുഃഖത്തിലാണു്. പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നു.

Photo and News Source: Kairali News