കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ആഭ്യന്തര മന്ത്രാലയം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതോടെയാണ് ഇത് സാധ്യമായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല് വഹാബ് അഹ്മദ് അല് വുഹൈബ് വിമാനത്താവളത്തിൽ പരിശോധന നടത്തി. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും നടപടിക്രമങ്ങൾ ലഘൂകരിക്കാനുമുള്ള ആധുനിക സംവിധാനങ്ങൾ വിമാനത്താവളത്തിലുണ്ട്.

യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണമെന്ന നിയമം നടപ്പിലാക്കി. വിമാനത്താവളത്തിലേക്കുള്ള പ്രവേശനം യാത്രക്കാർക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ചയില്ലാതെ വേഗത്തിലുള്ള സേവനം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളായ ഡിപ്പാർച്ചർ, അറൈവൽ ടെർമിനലുകൾ, ഇമിഗ്രേഷൻ, സെക്യൂരിറ്റി ഇൻസ്പെക്ഷൻ പോയിന്റുകൾ എന്നിവയും പരിശോധിക്കപ്പെട്ടു. സുരക്ഷാ സേവനങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള നടപടികളും ആവശ്യമുള്ളതായി തിരിച്ചറിഞ്ഞു.

Photo and News Source: Siraj Live