കണ്ണൂരിലെ തലശ്ശേരി കൊളവല്ലൂരിൽ ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ വ്യാജ ബോംബുകൾ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. എം-സാന്റും കല്ലുകളും ഉപയോഗിച്ച് ബോംബിന്റെ ആകൃതിയിലാക്കിയവയാണെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് ഐസ് ക്രീം ബോംബുകളും ഒരു നാടൻ ബോംബും തെങ്ങിൻ തോട്ടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ബക്കറ്റുകളിൽ പൂഴി നിറച്ച നിലയിലായിരുന്നു ഇവ.
രണ്ട് ദിവസം മുമ്പ് പാനൂരിലും വ്യാജ ബോംബുകൾ കണ്ടെത്തിയിരുന്നു. മേലെ പുക്കോം പന്ന്യന്നൂരിലെ ചിത്രവയലിൽ നിന്നായിരുന്നു ഇവ. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ കെട്ട് ബോംബും പോലീസ് കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
വടകര ചാനിയം കടവിലും മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. അവ ഭീതി പരത്താനുള്ള ശ്രമമാണെന്ന് പോലീസ് വ്യക്തമാക്കി. റോഡരികിലെ ബക്കറ്റുകളിൽ മണലും പൂഴിയും നിറച്ച നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
Photo and News Source: Sathyam Online



