പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധന ലഭ്യതയെ ബാധിച്ചതിനെ തുടർന്ന്, കേന്ദ്രസർക്കാർ ഊർജ്ജസുരക്ഷയ്ക്കായി പുതിയ നീക്കങ്ങൾ ആവിഷ്കരിച്ചു. നഗരങ്ങളിലെ ഉപയോക്താക്കളെ പൈപ്പ് ലൈൻ ഗ്യാസിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും 5 കിലോ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യാൻ എണ്ണക്കമ്പനികളോട് നിർദ്ദേശിച്ചു. ഇത് തിരക്ക് കുറയ്ക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
പൈപ്പ് ലൈൻ ഗ്യാസ് കണക്ഷനുകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഗ്യാസ് വിതരണ കമ്പനികളോട് ആവശ്യപ്പെട്ടു. കൊച്ചി ഉൾപ്പെടെ നിരവധി നഗരങ്ങളിൽ പൈപ്പ് ലൈൻ ഗ്യാസിനായി അപേക്ഷകളുടെ എണ്ണം വർദ്ധിച്ചു. ഇറക്കുമതിയിലെ അനിശ്ചിതത്വം മറികടക്കാൻ രാജ്യത്തെ എണ്ണ വാതക സംഭരണശാലകളിൽ പരമാവധി സ്റ്റോക്ക് ഉറപ്പാക്കുന്ന നടപടി തുടങ്ങി. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽ വിലക്കയറ്റവും ദൗർലഭ്യവും ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.
Photo and News Source: Dhanam


