തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നു. ഇന്ന് രണ്ട് പേർ മരണമടഞ്ഞു. ഏഴ് ദിവസത്തിനിടെ ഏഴ് പേരാണ് പാമ്പുകടിയേറ്റു മരിച്ചത്. ഇടുക്കി കാഞ്ഞാര സ്വദേശിനി വിശാലാക്ഷി (75) വീട്ടുമുറ്റത്ത് മാങ്ങ പെറുക്കുന്നതിനിടെ പാമ്പുകടിയേറ്റു. ഉടൻ തന്നെ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി നബീസ (65) വെള്ളിയാഴ്ച വീട്ടിൽ വെച്ച് പാമ്പുകടിയേറ്റു. പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കടിച്ചത് ‘ശംഖുവരയൻ’ പാമ്പാണെന്ന് പ്രാഥമിക നിഗമനം. മരണങ്ങൾക്ക് പുറമെ മൂന്ന് പേർക്ക് പാമ്പുകടിയേറ്റു. കൊല്ലം രാമൻകുളങ്ങര സ്വദേശി സുദേവനെ ‘ചുരുട്ടമണ്ഡലി’ കടിച്ചു. എറണാകുളം ചെറായിലെ റിസോർട്ടിൽ പ്രവർത്തിച്ച കോയമ്പത്തൂര്‍ സ്വദേശിനി ശർമ്മിളയ്ക്കും പാമ്പുകടിയേറ്റു. രതീഷിനെ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു.
വേനൽക്കാലമായതോടെ പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്നു.
Photo and News Source: Janam TV



