കണ്ണൂര്‍ പൊയിലൂരില്‍ കണ്ടെത്തിയത് വ്യാജ ബോംബുകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലൂടെ ഇവ ബോംബുകളല്ലെന്ന് വ്യക്തമായി. എം-സാന്റും കല്ലുകളും നിറച്ച് ‘ബോംബ്’ രൂപത്തില്‍ ഒരുക്കിയതാണെന്ന് പോലീസ് അറിയിച്ചു.

പൊയിലൂര്‍, മേപ്പാട് പ്രദേശങ്ങളിലാണ് ഈ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയത്. നാടന്‍ ബോംബിനെ അനുകരിച്ചുള്ള ഒരു വസ്തുവും, ഐസ്‌ക്രീം കപ്പില്‍ നിർമ്മിച്ചതുപോലെ തോന്നുന്ന അഞ്ച് വസ്തുക്കളുമാണിവ.

പരിശോധന തുടരുമെന്നും, യഥാർഥ വിവരങ്ങൾ ലഭിച്ചാലുടനെ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംശയാസ്പദമായ വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുന്നു.

Photo and News Source: 24 News