ന്യൂഡൽഹിയിൽ നിന്നുള്ള സംഭവം. ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എഎപി എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് എഎപി നേതാവ് സഞ്ജയ് സിങ് കത്ത് അയച്ചു. കൂറുമാറ്റ നിരോധന നിയമ ലംഘനമാണെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കണമെന്നുമാണ് കത്തിലെ ആവശ്യം. വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ എംപിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള് എന്നിവർ രാജിവെച്ചത്.

പിന്നീട് ഇവർ ബിജെപിയിൽ ചേർന്നു. രാജ്യസഭയിൽ എഎപിക്ക് 10 എംപിമാരുണ്ട്. ഇതിൽ ഏഴുപേരാണ് കൂറുമാറിയത്. പഞ്ചാബിൽ നിന്നുള്ള ആറ് പേരും ഇതിലുൾപ്പെടുന്നു. ഇവർ എഎപി ടിക്കറ്റിൽ വിജയിച്ചവരാണ്. സ്ഥാനം രാജിവെക്കാതെ മറ്റൊരു പാർട്ടിയിൽ ചേരുന്നത് ജനഹിതത്തെ വഞ്ചിക്കുന്നതാണെന്ന് എഎപി വ്യക്തമാക്കി.

Photo and News Source: Siraj Live