ന്യൂഡൽഹിയിൽ തിങ്കളാഴ്ച ഓൺലൈനായി ചേർന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗം കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് വീണ്ടും അധികാരത്തിൽ തുടരാനാകുമെന്ന നിരീക്ഷണം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് മുസ്ലിം, ക്രൈസ്തവ വോട്ടുകൾ മുഴുവൻ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടിട്ടില്ലെന്നാണ് പാർട്ടിയുടെ നിരീക്ഷണം.
ചില മണ്ഡലങ്ങളിൽ ഈ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി നീങ്ങിയെങ്കിലും, മറ്റു പ്രദേശങ്ങളിൽ ഇടത് മുന്നണിക്ക് പിന്തുണ ലഭിച്ചതായും വിലയിരുത്തുന്നു. 75-ൽ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പാർട്ടി പ്രതീക്ഷ.
2011-ലെ സാഹചര്യം പോലെ വളരെ ചെറുതായ ഭൂരിപക്ഷം മാത്രമേ ലഭിക്കൂവെന്ന സാധ്യതയും ചിലർ മുന്നോട്ടുവയ്ക്കുന്നു. ഒന്നോ രണ്ടോ സീറ്റുകളുടെ ലീഡോടെ എൽ.ഡി.എഫ് അധികാരം നിലനിർത്തുമെന്ന വിലയിരുത്തലും പോളിറ്റ്ബ്യൂറോയിലെ ഒരു മുതിർന്ന അംഗം പങ്കുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Photo and News Source: Media Mangalam


