ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ വിപണിയിൽ വിലക്കയറ്റം തുടരുന്നു. ചിപ്പ് ദൗർലഭ്യം, രൂപയുടെ മൂല്യത്തകർച്ച, ചരക്ക് നീക്കച്ചെലവ് വർധന എന്നിവയാണ് ഇതിന് പ്രധാന കാരണം. ഉപഭോക്താക്കൾക്ക് ഇതൊരു തിരിച്ചടിയായി.
വിപണിയിൽ മാന്ദ്യവും പ്രകടമാണ്. കൂടുതൽ പേർ പഴയ ഫോണുകളിലേക്ക് തിരിയുന്ന പ്രവണത ശക്തമാകുന്നു. ഏപ്രിൽ മാസത്തിൽ തന്നെ പ്രമുഖ നിർമ്മാതാക്കൾ വില വർധന നടപ്പിലാക്കി.
രാജ്യത്തെ മൊബൈൽ വ്യാപാരികളുടെ സംഘടനയുടെ കണക്കനുസരിച്ച്, വിവിധ കമ്പനികൾ 3 ശതമാനം മുതൽ 22 ശതമാനം വരെ വില ഉയർത്തിയിട്ടുണ്ട്. സാംസങ്ങും ഒപ്പോയും പോലുള്ള ബ്രാൻഡുകൾ വില കൂട്ടൽ പ്രഖ്യാപിച്ചു. ഷവോമി, റിയൽമി, നത്തിങ് എന്നിവയും വില വർധന നടപ്പിലാക്കി.
മോട്ടറോള 4 മുതൽ 9 ശതമാനം വരെ വില ഉയർത്തി. വിവോ ഏപ്രിൽ 15 മുതൽ വില വർധന നടപ്പിലാക്കും. വൺപ്ലസ് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. ആപ്പിളാകട്ടെ, ഇളവുകളും ഓഫറുകളും പിൻവലിച്ചതോടെ വിലയെ പരോക്ഷമായി ഉയർത്തി.
Photo and News Source: Newsthen


