ദേഷ്യത്തെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ആദ്യം, ദേഷ്യത്തിന്റെ ഉറവിടം തിരിച്ചറിയുക. അതിനെ മറികടക്കാനുള്ള ശ്രമം നടത്തുക. ദേഷ്യമുണ്ടാകുമ്പോൾ ശ്വാസത്തിന്റെ വേഗത കൂടുന്നു. അതിനെ നിയന്ത്രിക്കാൻ ശ്വാസമെടുക്കുന്നതും പുറത്തുവിടുന്നതും ശ്രദ്ധിക്കുക. സാവധാനം, ആഴത്തില്‍ ശ്വാസമെടുക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കുകയും ശരീരത്തെ ശാന്തമാക്കുകയും ചെയ്യും.
10 വരെ എണ്ണുന്നത് ദേഷ്യത്തെ കുറയ്ക്കാൻ സഹായിക്കും. ഇത് വ്യക്തമായ ചിന്തിക്കാനും ദേഷ്യത്തിൽ പ്രവർത്തിക്കാതിരിക്കാനും സഹായിക്കുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കാനുള്ള നല്ല മാർഗമാണ്. വേഗത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നത് ഉത്തമം.
യോഗ പോലുള്ള പ്രവർത്തനങ്ങളും ശ്വസന വ്യായാമങ്ങളും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ദേഷ്യത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക. ഇത് നിങ്ങളുടെ മാനസിക ആരോഗ്യത്തിന് ഉത്തമം.
Photo and News Source: Sathyam Online



