കോഴിക്കോട്: വിദേശ മദ്യ ബ്രാൻഡുകളെ വെല്ലുവിളിച്ച് 'ഒറ്റക്കൊമ്പൻ' നാടൻ വാറ്റ് രാജ്യാന്തര അംഗീകാരം നേടി. കോഴിക്കോട് മലയോര മേഖലയിലെ നാടൻ മണവും രുചിയുമുള്ള ഈ വാറ്റ് ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ മൂന്ന് വെങ്കല മെഡലുകൾ സ്വന്തമാക്കി.

ലണ്ടനിൽ നടന്ന മത്സരത്തിൽ 'അദർ സ്പിരിറ്റ്സ്' വിഭാഗത്തിൽ ജാതിക്കാ വാറ്റിന് 84 പോയിന്റും, നെല്ലിക്കാ വാറ്റിന് 82 പോയിന്റും, പതിമുഖം രുചിയുള്ള ക്ലാസിക് റെഡിന് 81 പോയിന്റും ലഭിച്ചു. കോടഞ്ചേരി സ്വദേശികളായ ബിനു മാണിയുടെയും ഭാര്യ ടിന്റു ജോയിയുടെയും സംരംഭമാണ് ഒറ്റക്കൊമ്പൻ.

2004-ൽ ലണ്ടനിൽ നഴ്സായി ജോലി തുടങ്ങിയ ബിനു, ഇപ്പോൾ സീനിയർ നഴ്‌സ് മാനേജരായി പ്രവർത്തിക്കുന്നു. 2014 മുതൽ നോർത്ത് ലണ്ടനിലെ ആശുപത്രിയിൽ മേട്രൻ പദവിയും വഹിക്കുന്നു. ചെറിയ രീതിയിൽ ജോലിയിൽ മടുപ്പ് തോന്നിയ സമയത്ത്, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള തീരുമാനമായിരുന്നു ഒറ്റക്കൊമ്പൻ വാറ്റിന്റെ തുടക്കം.

Photo and News Source: Kvartha