എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ‘ഉയിർ’-ന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. റോഷൻ മാത്യു നായകനായി അഭിനയിക്കുന്ന ഈ ചിത്രം, കണ്ണൂരിലെ ധർമടം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അജീബിന്റെ യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന അജീബിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. റോഷൻ മാത്യുവിനൊപ്പം ബൈജു സന്തോഷും പ്രധാന വേഷത്തിൽ എത്തുന്നു. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിഖിൽ കെ. മേനോൻ, ഷാജി മാറാട് എന്നിവർ ചേർന്ന് രചിച്ചു.

വിനീത് തട്ടിൽ, ദിവ്യ എം നായർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവർ കൂടാതെ ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നു. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്.

Photo and News Source: Malayalam Express