ന്യൂഡൽഹി: ഹൈവേകളിലെ വാഹനങ്ങളുടെ അമിതഭാര നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ പുതിയ നിയമം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരുത്തുന്നു. റോഡുകളുടെ നാശത്തിനു പ്രധാന കാരണമാകുന്ന അമിതഭാരത്തെ തടയുകയാണ് ലക്ഷ്യം. വാഹനത്തിന്റെ ഭാരത്തിന്റെ ശതമാനമനുസരിച്ച് പിഴ ഈടാക്കും. അനുവദനീയ ഭാരത്തേക്കാൾ 10% കൂടിയാൽ പിഴയില്ല. 10% മുതൽ 40% വരെ കൂടിയാൽ അടിസ്ഥാന ടോൾ നിരക്കിന്റെ ഇരട്ടി പിഴ. 40% കൂടിയാൽ നാല് മടങ്ങ് പിഴ ഈടാക്കും. വാഹനം നിർത്താതെ തന്നെ ഭാരം അളക്കുന്ന 'വെയിറ്റ്-ഇൻ-മോഷൻ' (WIM) സാങ്കേതികവിദ്യ ഉപയോഗിക്കും. അമിതഭാര പിഴ ഈടാക്കുന്നതിന് സർട്ടിഫൈഡ് ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഈ വിവരങ്ങൾ 'വാഹൻ' ദേശീയ രജിസ്റ്ററിൽ രേഖപ്പെടുത്തും. Photo
and News Source: Kvartha


