ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി ‘എക്സ് ചാറ്റ്’ എന്ന പുതിയ സന്ദേശമയയ്ക്കൽ ആപ്പ് പുറത്തിറങ്ങിയിരിക്കുന്നു.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്ന ഈ ആപ്പിൽ പരസ്യങ്ങളോ വിവരങ്ങൾ ചോർത്തുന്ന ട്രാക്കിംഗ് സംവിധാനങ്ങളോ ഇല്ല. നിലവിലുള്ള എക്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്നതാണ് ഈ ആപ്പ്.
പുതിയ കോൺടാക്റ്റ് ലിസ്റ്റുകൾ നിർമ്മിക്കാതെ തന്നെ സുഹൃത്തുക്കളുമായി സുരക്ഷിതമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളുള്ള ഈ ആപ്പിൽ സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് തടയാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു.
അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കുന്നു. നിശ്ചിത സമയത്തിന് ശേഷം സ്വയം അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിംഗ്’ ഫീച്ചറും വലിയ ഫയലുകൾ പങ്കുവെക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
Photo and News Source: Sathyam Online



