കൊൽക്കത്ത: തോൽവി ഉറപ്പാണെന്ന് അറിഞ്ഞുകൊണ്ടും പ്രചാരണത്തിനായി രാഹുൽ ഗാന്ധി തന്റെ വായിൽ തോന്നിയതെല്ലാം പറഞ്ഞു. ശനിയാഴ്ച പശ്ചിമ ബംഗാളിലെ സെറാംപൂർ, കൊൽക്കത്ത, മെറ്റിയാബ്രൂസ് എന്നിവിടങ്ങളിൽ നടന്ന റാലികളിലായിരുന്നു പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ കടിച്ചാൽ പൊട്ടാത്ത നുണകളും കള്ളപ്രചരണങ്ങളും നടത്തി.
തന്റെ പേരിൽ 36 കേസുകളുണ്ടെന്നും മോദിയെ ഭയപ്പെടുന്നില്ലെന്നും രാഹുൽ അവകാശപ്പെട്ടു. കോൺഗ്രസ് പാർട്ടിക്ക് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ കോൺഗ്രസ് നേതാവിന്റെ നിലയെ വിടുവായിത്തം എന്നല്ലാതെ മറ്റെന്താണ് വിളിക്കാൻ കഴിയൂ?
ഇതിനു പുറമെ ബിജെപിയും ആർഎസ്എസും എതിരാളികളെ ആക്രമിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും 24 മണിക്കൂറും ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബംഗാളിൽ ബിജെപിക്ക് വഴിയൊരുക്കുന്നത് മമത ബാനർജിയാണെന്നും രാഹുൽ ആരോപിച്ചു.
Photo and News Source: Janmabhumi



