പാലക്കാട് ജില്ലയിൽ രണ്ട് പേര്‍ക്ക് സൂര്യതാപം മൂലം പൊള്ളലേറ്റു. ലക്കിടി കൂട്ടുപാതയില്‍ ഓട്ടോറിക്ഷ ഓടിച്ച ജയന്‍ എന്നയാള്‍ക്ക് കഴുത്തു ഉള്‍പ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ പൊള്ളലേറ്റു. ഒറ്റപ്പാലം സ്വദേശിയായ ജയശ്രീക്കും വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് യാത്ര ചെയ്യുന്നതിനിടെ സൂര്യതാപം ബാധിച്ചു.
ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും ഒരു വ്യക്തിക്ക് സൂര്യതാപം ബാധിച്ചു. 20 ഏക്കര്‍ സ്വദേശിയായ അജീഷിന് തടിപ്പണി ചെയ്യുന്നതിനിടെ പൊള്ളലേറ്റു. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേർട്ടാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രം ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Photo and News Source: Kerala Online News



