മേടക്കൂറ്: അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാരുടെ ശുഭവാരത്താണ്. തൊഴിലാളികൾക്ക് ശമ്പളവർദ്ധന ലഭിക്കും. ആരോഗ്യപരമായ ആശ്വാസവും ലഭ്യമാകും. ശത്രുദോഷം മാറി ജീവിതത്തിൽ വിജയം കൈവരിക്കാം. വാഹന, ഭൂമി, ആഭരണം വാങ്ങാനുള്ള സാധ്യതയുണ്ട്.

ഇടവക്കൂറ്: കാർത്തിക, രോഹിണി, മകയിരം നാളുകാർക്ക് വിവാഹാദികർമങ്ങളിൽ പങ്കെടുക്കാം. നല്ല വാർത്തകൾ കേൾക്കാനും മനസ്സമാധാനം ലഭിക്കാനുമുള്ള അവസരമുണ്ട്. വാഗ്വാദങ്ങളിൽ നിന്ന് വിട്ടുനില്‍ക്കുന്നത് ഉത്തമം. ഭൂമിവില്പനയിൽ നല്ല ലാഭം പ്രതീക്ഷിക്കാം.

മിഥുനക്കൂറ്: മകയിരം, തിരുവാതിര, പുണർതം നാളുകാർക്ക് വിചാരിച്ച കാര്യങ്ങൾ നടക്കും. ഭാഗ്യം വന്നുചേരും. ആരോഗ്യനില മോശമായിരിക്കാം. കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ ജോലിയിലേക്ക് പ്രവേശിക്കാം.

കര്‍ക്കടകക്കൂറ്: പുണർതം, പൂയം, ആയില്യം നാളുകാർക്ക് ബിസിനസ്സിലും ഉദ്യോഗത്തിലും മുന്നേറ്റം ഉണ്ടാകും. കാലതാമസം നേരിടാം. വീടുസംബന്ധിച്ച പ്രശ്നങ്ങൾ ബുദ്ധിപൂർവ്വം പരിഹരിക്കാം. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് നല്ലത്.

Photo and News Source: Janmabhumi