ടൈൽ പാകിയ നിലത്ത് പാമ്പുകൾക്ക് ഇഴയില്ല എന്നൊരു വിശ്വാസം ഉണ്ട്. പക്ഷേ, ഇത് പൂർണ്ണമായും തെറ്റാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്. റോഷ്‌നി പറയുന്നത്, പാമ്പുകൾക്ക് ടൈലിലൂടെ ഇഴയാൻ കഴിയുമെന്നാണ്. പാമ്പിന്റെ ശരീരം മിനുസമുള്ളതാണ്. കൈകാലുകൾ ഇല്ലാത്തതിനാൽ, അവ ഇഴഞ്ഞാണ് ചലിക്കുന്നത്. 40-45 ദിവസം കഴിയുമ്പോൾ, പാമ്പിന്റെ പുറംതൊലി പൊഴിയുകയും പുതിയ തൊലി വരികയും ചെയ്യും.

ടൈലിലൂടെ ഇഴയാൻ പാമ്പുകൾക്ക് കഴിയുമെങ്കിലും, അത്ര സുഖകരമല്ല. ടൈൽ വളരെ മിനുസമുള്ള പ്രതലമാണ്. അതുകൊണ്ടാണ് ഇഴയുമ്പോൾ പാമ്പുകൾക്ക് ബാലൻസ് നഷ്ടപ്പെടാനുള്ള സാധ്യത. പാമ്പുകൾക്ക് എല്ലാ സ്ഥലത്തും കയറാനും ഇഴയാനും കഴിയും. പക്ഷേ, ടൈലിൽ ഇഴയുന്നത് ബുദ്ധിമുട്ടാണ്. ഇത് വെറും വിശ്വാസം മാത്രമാണ്, യാഥാർഥ്യം അല്ല.

Photo and News Source: Kairali News