ബുലന്ദ്ഷഹറിൽ നടന്ന ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വാക്കേറ്റം മൂന്നു യുവാക്കളുടെ മരണത്തിൽ കലാശിച്ചു. മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കാരണം. ജീതു സൈനിയുടെ ജന്മദിന ആഘോഷത്തിനിടെ, മുഖത്ത് കേക്ക് തേച്ചതിനെ തുടർന്ന് വലിയ തർക്കം ഉടലെടുത്തു.
അവസാനം, ആയുധങ്ങളുമായി തിരിച്ചെത്തിയ ജീതുവും സംഘവും വെടിയുതിർക്കുകയായിരുന്നു. പ്രതികാര നടപടിയിലാണ് മൂന്നു യുവാക്കൾ വെടിയേറ്റു മരിച്ചത്. ഒത്തുതീർപ്പിനായി ശ്രമിച്ചെങ്കിലും പ്രതികൾ തയ്യാറായില്ല.
ഖുര്‍ജ നഗർ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ഗുരുതരാവസ്ഥയിലായ മൂന്നു യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണമടഞ്ഞു. പോസ്റ്റ്മോർട്ടിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. ആറ് പ്രത്യേക സംഘങ്ങളെ പ്രതികളെ പിടികൂടാനായി നിയോഗിച്ചിട്ടുണ്ട്.
Photo and News Source: Kerala Online News



