ജയ്പൂരിൽ നടന്ന മത്സരത്തിനുശേഷം സൺറൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശർമയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നു. രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിനുശേഷം ടീം ഹോട്ടലിലേക്ക് മടങ്ങുമ്പോൾ, ഒരു ആരാധിക തന്റെ കൈ ബലമായി പിടിച്ച് വലിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് താരത്തെ സുരക്ഷിതമായി ബസിലേക്ക് മാറ്റി. സംഭവം താരത്തെ വല്ലാതെ അസ്വസ്ഥനാക്കി. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്.
ആരാധകരുടെ കമന്റുകളിൽ താരത്തിന്റെ സുരക്ഷയിലുള്ള വീഴ്ചയെക്കുറിച്ചുള്ള ആശങ്ക പ്രകടമാണ്. താരങ്ങളോടുള്ള ആവേശം സ്വാഭാവികമാണെങ്കിലും വ്യക്തിപരമായ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭൂരിഭാഗം ആരാധകരുടെയും അഭിപ്രായം. അതേസമയം, രാജസ്ഥാനെതിരായ മത്സരത്തിൽ അഭിഷേക് 29 പന്തിൽ നിന്ന് 57 റൺസ് നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Photo and News Source: Samakalika Malayalam



