വീടുകളിലെ കണ്ണാടികളുടെ തിളക്കം നിലനിർത്താൻ പ്രത്യേക പരിശ്രമം ആവശ്യമില്ല. ടൂത്ത് പേസ്റ്റ്, ലിപ്സ്റ്റിക്ക്, എണ്ണമയമുള്ള വിരലടയാളങ്ങൾ എന്നിവ കണ്ണാടികളിൽ പറ്റിപ്പിടിച്ച് തിളക്കം കുറയ്ക്കുന്നു. ആദ്യം ഫ്രെയിം വൃത്തിയാക്കുക. തുടർന്ന് മിനുക്കാനായി മാർക്കറ്റിൽ ലഭ്യമായ ഗ്ലാസ് ക്ലീനിങ് സൊല്യൂഷനുകൾ ഉപയോഗിക്കാം. കടലാസുകൊണ്ട് തുടയ്ക്കുന്നത് കറ പറ്റാനുള്ള കാരണമാകും. മൈക്രോഫൈബർ തുണികളാണ് ഏറ്റവും നല്ലത്. ബാത്‌റൂമിലെ കണ്ണാടി ഈർപ്പം കൊണ്ട് മങ്ങുമ്പോൾ വിനാഗിരി-വെള്ള മിശ്രിതം സ്‌പ്രേ ചെയ്ത് തുടച്ചാൽ മതി.
ഗ്രീസ്, വിരലടയാളങ്ങൾ നീക്കാൻ ഡിറ്റർജന്റും ചെറു ചൂടുവെള്ളവും ഉപയോഗിക്കാം. ഹാർഡ് വാട്ടർ ഉപയോഗം ഒഴിവാക്കുക. അത് കറ പിടിപ്പിക്കും. ഹാർഡ് വാട്ടർ കറയുണ്ടെങ്കിൽ ബേക്കിങ് സോഡ പേസ്റ്റാക്കി തേച്ച് നീക്കാം. ചെറിയ ശ്രമങ്ങൾ കൊണ്ട് കണ്ണാടി തിളങ്ങും.
Photo and News Source: Samakalika Malayalam



