കോഴിക്കോട് ജില്ലയിലെ കൊരണപ്പാറ മലയില്‍ കുടുങ്ങിയ രണ്ട് യുവാക്കളെ നാദാപുരം ഫയര്‍ഫോഴ്‌സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. വളയം കുയ്‌തേരി സ്വദേശികളായ അബിദേവ്, അമല്‍ എന്നിവരാണ് മലയില്‍ കുടുങ്ങിയത്.
ഉയരമേറിയ കൊരണപ്പാറ മലയില്‍ നന്നെ ഇരുട്ട് പരന്നതിനാല്‍ യുവാക്കള്‍ വഴിതെറ്റി. തിരിച്ചിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മൊബൈലിന്റെ ചാര്‍ജ് തീരുകയും റെയിഞ്ച് ഇല്ലാതെ വരികയും ചെയ്തു. ഒരിടത്ത് റെയ്ഞ്ച് കിട്ടിയപ്പോള്‍ 101-ല്‍ വിളിച്ച് ബന്ധപ്പെട്ടവരെ വിവരമറിയിച്ചു.
ഫയര്‍ഫോഴ്‌സും പോലീസും ഉടനടി തിരച്ചില്‍ ആരംഭിച്ചു. ദുര്‍ഘടമായ മലപ്രദേശമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഒടുവില്‍ രാത്രി പത്തരയോടെ യുവാക്കളെ കണ്ടെത്തി താഴെയിറക്കി. നാട്ടുകാരുടെ സഹായവും ലഭിച്ചു.
Photo and News Source: Siraj Live



