തൃശൂരിലെ വെള്ളാങ്ങല്ലൂരിൽ ജീരക സോഡ വാങ്ങിയ യുവാക്കൾ അതിൽ പാമ്പ് കണ്ടെത്തി. കുപ്പി തുറന്നപ്പോൾ പാമ്പിന്റെ ദൃശ്യം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 'റിലാക്‌സ്' ബ്രാൻഡിലുള്ള ജീരക സോഡയിലായിരുന്നു പാമ്പ്. കുപ്പിയുടെ പുറത്തുനിന്ന് പാമ്പിനെ കാണാൻ കഴിയില്ലായിരുന്നു. തുറന്നുനോക്കിയപ്പോൾ മാത്രമാണ് പാമ്പിനെ കണ്ടത്. ദൈവത്തെ ഓർത്ത് ഈ സാധനം വാങ്ങി കുടിക്കരുതെന്ന് അവർ മുന്നറിയിപ്പു നൽകുന്നു. കേരളത്തിൽ പാമ്പുകടിയേറ്റ് നിരന്തരം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
കടയുടമയും ഞെട്ടിയെന്നാണ് വിവരം.
Photo and News Source: Janmabhumi



