ജെഇഇ അഡ്വാന്‍സ്ഡ് 2024 പരീക്ഷ മേയ് 17-ന് ദേശീയതലത്തിൽ നടക്കും. ഐഐടി റൂര്‍ക്കിയുടെ നേതൃത്വത്തിലാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. കേരളത്തിൽ 10 നഗരങ്ങളിലായി പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. രണ്ട് പേപ്പറുകളുള്ള പരീക്ഷ രാവിലെ 9-12 മണി, ഉച്ചക്ക് 2.30-5.30 മണി വരെയാണ്.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലാണ് ചോദ്യങ്ങൾ. ജെഇഇ മെയിന്‍ പരീക്ഷയിൽ ഉയർന്ന സ്‌കോർ നേടിയ 2 ലക്ഷത്തിലധികം പേരാണ് ഈ പരീക്ഷയെഴുതാൻ അർഹരായിരിക്കുന്നത്. വിശദവിവരങ്ങൾക്ക് https://jeeadv.ac.in-ൽ ലഭ്യമായ ‘ജെഇഇ അഡ്വാന്‍സ്ഡ് 2026’ ഇൻഫർമേഷൻ ബുള്ളറ്റിൻ പരിശോധിക്കാം.

രജിസ്ട്രേഷൻ മേയ് 2 വരെ ഓൺലൈനിലാണ്. ഫീസ് 3200 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങൾ, വനിതകൾക്ക് 1600 രൂപ. വിദേശ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് 200 യുഎസ് ഡോളർ അധികമായി നൽകണം. ഫീസ് മേയ് 4 വരെ സ്വീകരിക്കും. രജിസ്ട്രേഷൻ നിര്‍ദ്ദേശങ്ങൾ പൂർത്തിയാക്കാൻ മേയ് 2 രാത്രി 11.59 വരെയാണ് സമയം.

Photo and News Source: Janmabhumi