വാഷിംഗ്ടൺ ഡി.സി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പുവെക്കുന്നു. പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണാണ് വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയത്. വരുന്ന 15 വർഷത്തിനുള്ളിൽ 1.6 ലക്ഷം കോടി രൂപ നിക്ഷേപം നടത്തുമെന്ന് ന്യൂസിലൻഡ് ഉറപ്പുനൽകി. കരാറിൽ ഇളവുകൾ ലംഘിക്കുകയാണെങ്കിൽ നിക്ഷേപം പിൻവലിക്കാനുള്ള അധികാരം ഇന്ത്യക്കുണ്ടായിരിക്കും.
ഈ കരാറോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡ് വിപണിയിൽ നികുതിരഹിത പ്രവേശനം ലഭിക്കും. ടെക്സ്റ്റൈൽസ്, തുകൽ, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ് ഉൽപ്പന്നങ്ങൾക്ക് നേട്ടം. മറുവശത്ത്, 95% ന്യൂസിലൻഡ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്‌ക്കും. കമ്പിളി, കൽക്കരി, മരം, കിവി, ആപ്പിൾ, വൈൻ എന്നിവ ഉൾപ്പെടുന്നു.
ഡയറി ഉൽപ്പന്നങ്ങൾ, പഞ്ചസാര, ഭക്ഷ്യ എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് നികുതി ഇളവില്ല. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് 5,000 താൽക്കാലിക തൊഴിൽ വിസ. ഐടി, ആരോഗ്യ സംരക്ഷണം, എൻജിനീയറിങ് മേഖലകളിൽ പ്രവേശനം. വിദ്യാർത്ഥികൾക്ക് 1,000 വർക്ക് ആൻഡ് ഹോളിഡേ വിസകൾ പ്രതിവർഷം. 140 കോടി ജനങ്ങളുള്ള ഇന്ത്യൻ വിപണി കൂടുതൽ തുറക്കുന്നു.
Photo and News Source: Janam TV



