വൈദ്യുതി ബില്ലിന്റെ വർദ്ധനവ് ഈ വേനൽക്കാലത്ത് പലരുടെയും പ്രശ്നമാണ്. കാരണം, നമ്മുടെ ചില ശീലങ്ങളും ഉപകരണങ്ങളുടെ കാര്യക്ഷമതയില്ലായ്മയുമാണ്. എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കും. പഴയ ഫിലമെന്റ് ബൾബുകളെ പകരം എൽഇഡി ഉപയോഗിക്കുക.

വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് അമിത വെദ്യുതി ഉപഭോഗം ഒഴിവാക്കാൻ നല്ലതാണ്. ടിവി, ഫ്രിഡ്ജ് എന്നിവ വാങ്ങുമ്പോൾ റേറ്റിങ് പരിശോധിക്കുക. അഞ്ച് സ്റ്റാർ റേറ്റിങുള്ള ഉപകരണങ്ങൾ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നു. ലെറ്റ്, ഫാൻ, എസി എന്നിവ ഉപയോഗശേഷം ഓഫ് ചെയ്യുക. ഇത് വെദ്യുതി ലാഭിക്കാൻ സഹായിക്കും.

ഫാനും എസിയും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത് വൈദ്യുതി ബിൽ വർദ്ധിപ്പിക്കും. പഴക്കം ചെന്ന ഉപകരണങ്ങൾ മാറ്റി പുതിയവ ഉപയോഗിക്കുക. കാര്യക്ഷമമായ ഉപകരണങ്ങൾ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു. ചെറിയ ശ്രദ്ധയും മാറ്റങ്ങളും വലിയ ബില്ലിൽ നിന്ന് രക്ഷിക്കും.

Photo and News Source: Samakalika Malayalam