ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനത്തിൽ പുലർച്ചെ പുക കണ്ടതോടെ വൻ സുരക്ഷാ ഭീതി. സ്വിറ്റ്സർലൻഡിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിമാനം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് എൻജിനിൽ തകരാർ ഉണ്ടായതിനെത്തുടർന്ന് അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു. 232 യാത്രക്കാരും 13 ജീവനക്കാരും ഉണ്ടായിരുന്ന എയർബസ് 330-343-ൽ നിന്നാണ് പുക ഉയർന്നത്. വിമാനത്താവളം ‘ഫുൾ എമർജൻസി’ പ്രഖ്യാപിച്ചു. എമർജൻസി സ്ലൈഡുകളിലൂടെ യാത്രക്കാരെ പുറത്തെത്തിച്ചു. സ്ലൈഡുകൾ ഉപയോഗിക്കാൻ കഴിയാത്തവർക്കായി ഗോവണികളും ഏർപ്പെടുത്തി.

അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. സ്വിറ്റ്സർലൻഡിൽ നിന്നുള്ള വിദഗ്ദ്ധ സംഘം സാങ്കേതിക തകരാറ് പരിശോധിക്കാൻ ഡൽഹിയിലെത്തും. വിമാനത്താവളത്തിലെ മറ്റ് സർവീസുകൾ ബാധിതമായില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Photo and News Source: Janmabhumi