വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും നിരവധി സ്വാഭാവിക പാനീയങ്ങൾ ഉപയോഗിക്കാം. ചെറുനാരങ്ങ, പുതിന, ഉപ്പ്, തേന് എന്നിവ ചേര്‍ന്ന കുടിവെള്ളം ശരീരത്തിനുള്ളിലെ ചൂട് കുറയ്ക്കുകയും ക്ഷീണവും തലകറക്കവും നിയന്ത്രിക്കുകയും ചെയ്യും.

മല്ലി കുതിര്‍ത്ത വെള്ളം ദഹനത്തെ സുഗമമാക്കുകയും വയറിലെ അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യും. രാവിലെ ഒരുഗ്ലാസ് ഈ വെള്ളം കുടിക്കുക. ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. രാത്രി മുഴുവന്‍ കുതിര്‍ത്തുവെച്ച് രാവിലെ കുടിക്കുന്നത് ഏറ്റവും നല്ലതാണ്.

നെല്ലിക്ക ജ്യൂസും വെള്ളരിക്ക ജ്യൂസും ശരീരത്തിലെ ചൂട് കുറയ്ക്കാൻ ഏറ്റവും ഫലപ്രദമാണ്. ഇവയില്‍ ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്തു കുടിക്കുക. വെള്ളരിക്ക ജ്യൂസ് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുകയും നിര്‍ജലീകരണം തടയുകയും ചെയ്യും. ഇളനീര് വെള്ളവും ചൂടിനെ നേരിടാനുള്ള മികച്ച പാനീയമാണ്. ചെറുനാരങ്ങാനീര് ചേര്‍ത്തു കുടിക്കാം.

Photo and News Source: Samakalika Malayalam