ഏഥർ എനർജി നിർമ്മിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങിയവരിൽ കുറ്റം പറഞ്ഞിട്ടില്ല. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ 6 ലക്ഷം യൂണിറ്റ് വിൽപ്പന കടന്നിരിക്കുന്നു.

2018 മുതൽ 2021 വരെ വിൽപ്പന കുറവായിരുന്നു. കൊവിഡ്-19 മഹാമാരിയും ബെംഗളൂരു പോലുള്ള നഗരങ്ങളിലായുള്ള വിൽപ്പന കേന്ദ്രീകരണവും ഇതിന് കാരണമായിരിക്കാം. എന്നാൽ 2022-ൽ 51,811 യൂണിറ്റുകളുടെ വിൽപ്പനയോടെ 8 ശതമാനം വിപണി വിഹിതം നേടി.

2023-ൽ 1 ലക്ഷം യൂണിറ്റ് കടന്നപ്പോൾ 12 ശതമാനം വിഹിതവും 2024-ൽ 1.26 ലക്ഷം യൂണിറ്റ് വിൽപ്പന നടത്തി. 2025-ൽ 2,01,129 യൂണിറ്റുകളുടെ വിൽപ്പനയോടെ 16 ശതമാനം വിഹിതവും സ്വന്തമാക്കി. 2026-ൽ തുടർച്ചയായ വളർച്ചയിലാണ് കമ്പനി. ജനുവരി ഒന്നിന് വാഹൻ പോർട്ടൽ പ്രകാരം ഇവയുടെ എണ്ണം 6,04,497 ആയി ഉയർന്നു.

Photo and News Source: DriveSpark