വാഷിംഗ്ടണിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ് നടന്ന സംഭവത്തില്‍ പിടിയിലായ പ്രതിയുടെ ആദ്യചിത്രം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. കാലിഫോര്‍ണിയ സ്വദേശിയായ 31 കാരനായ കോള്‍ തോമസ് അലന്‍ ആണ് പ്രതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൈകള്‍ ബന്ധിച്ച് തറയില്‍ കമഴ്ത്തി കിടത്തിയ നിലയിലാണ് ഇയാളെ കാണുന്നത്. സുരക്ഷാഉദ്യോഗസ്ഥരും ചുറ്റും നിരീക്ഷിക്കുന്നതായി ചിത്രത്തില്‍ ഉണ്ട്. പ്രതിയുടെ കൈകളില്‍ ഒന്നിലധികം ആയുധങ്ങളുണ്ടായിരുന്നെന്നും ട്രംപ് തന്റെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. വെടിവെപ്പിനു ശേഷം ഓടിയോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതിയുടെ വീഡിയോയും ട്രംപ് പങ്കുവെച്ചു.
ഹോട്ടലില്‍ പരിപാടി ആരംഭിക്കുന്നതിനു മുമ്പ് ട്രംപും പ്രഥമ വനിത മെലാനിയയും ഇരുന്ന മുറിക്ക് പുറത്ത് വെടിയൊച്ച കേട്ടു. തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഹോട്ടലിലെ അത്താഴവിരുന്നിനോടനുബന്ധിച്ച് നടന്ന ഈ സംഭവം വലിയ പ്രതികരണത്തിന് വഴിയൊരുക്കിയിരിക്കുന്നു.
Photo and News Source: Kairali News



